കത്തോലിക്കാ സഭയിൽ 1.5 കോടിയിലധികം വിശ്വസികൾ വർധിച്ചതായി കണക്കുകൾ.

കത്തോലിക്കാ സഭയിൽ 1.5 കോടിയിലധികം വിശ്വസികൾ വർധിച്ചതായി കണക്കുകൾ.
Oct 22, 2026 08:55 AM | By PointViews Editor

വത്തിക്കാന്‍ സിറ്റി: ലോകത്ത് ഒന്നരക്കോടിയിലധികം കത്തോലിക്കരുടെ വര്‍ദ്ധനവുമായി ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണം 142.2 കോടിയായി ഉയര്‍ന്നതായി പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ആഗോള മിഷ്ണറി ദിനത്തിന്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 2026-ലെ കത്തോലിക്കാസഭയുടെ സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം, ആഗോള ജനസംഖ്യയുടെ 17.8 ശതമാനമാണ് കത്തോലിക്കർ.

ആഫ്രിക്കയിലാണ് , പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളിലാണ് കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തിൽ ഏറ്റവും വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. ലഭ്യമായ കണക്കുകളനുസരിച്ച്, ആഫ്രിക്കയിൽ 75.8 ലക്ഷവും അമേരിക്കൻ ഭൂഖണ്ഡത്തിൽ 69.9 ലക്ഷവും യൂറോപ്പിൽ 9.11 ലക്ഷവും ഏഷ്യയിൽ 9.68 ലക്ഷവും ഓഷ്യാനിയയിൽ 2.39 ലക്ഷവും കത്തോലിക്ക ജനസംഖ്യയാണ് വർദ്ധിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ കത്തോലിക്കരുള്ളത് അമേരിക്കൻ ഭൂഖണ്ഡത്തിലാണ്. 67.87 കോടി കത്തോലിക്ക വിശ്വാസികളാണ് ഇവിടെയുള്ളത്. രണ്ടാം സ്ഥാനത്ത് ആഫ്രിക്കയാണ്. ഭൂഖണ്ഡത്തില്‍ 28.8 കോടി കത്തോലിക്കരുണ്ട്. യൂറോപ്പിൽ 28.7 കോടിയും ഏഷ്യയിൽ 15.6 കോടിയും, ഓഷ്യാനിയയിൽ 1.15 കോടി കത്തോലിക്കരുമാണുള്ളത്.

ആഗോള തലത്തില്‍ വൈദികരുടെ എണ്ണം 4,07,421 ആണ്. ആഫ്രിക്കയിലും ഏഷ്യയിലും അമേരിക്കൻ ഭൂഖണ്ഡങ്ങളിലും വൈദികരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായപ്പോൾ, യൂറോപ്പിലും ഓഷ്യാനിയയിലും വൈദികർ കുറഞ്ഞു. സന്യാസിനികളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 9,292 കുറഞ്ഞ് 5,80,131 ആയി. ആഗോളതലത്തിൽ വിദ്യാഭ്യാസരംഗത്ത് ഏറെ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന കത്തോലിക്കാസഭയ്ക്ക്, 75,448 നഴ്‌സറി സ്‌കൂളുകൾ, 1,03,666 പ്രൈമറി സ്കൂളുകൾ, 51,810 സെക്കൻഡറി സ്കൂളുകൾ എന്നിവയാണുള്ളത്. രോഗികൾക്കും വയോധികർക്കും അനാഥർക്കും വേണ്ടിയുള്ള ശുശ്രൂഷയിൽ മുൻപന്തിയിൽ നിൽക്കുന്ന സഭയ്ക്ക്, 5,397 ആശുപത്രികളും 13,646 ഡിസ്പെൻസറികളും, അനേകം അനാഥമന്ദിരങ്ങളും, വയോധികർക്ക് വേണ്ടിയുള്ള നിരവധി ഭവനങ്ങളും, കുഷ്ഠരോഗികൾക്കുവേണ്ടിയുള്ള കേന്ദ്രങ്ങളും ഉൾപ്പെടെ 1,01,110 സ്ഥാപനങ്ങളുണ്ട്. ഇത് പോപ്പിൻ്റെ കീഴിൽ വരുന്ന കത്തോലിക്കാ സഭയുടെ മാത്രം കണക്കാണ്. റഷ്യൻ ഓർത്തഡോക്സ് സഭ, പ്രൊട്ടസ്റ്റൻ്റ് വിഭാഗങ്ങൾ, പെന്തക്കോസ്ത് വിഭാഗങ്ങൾ, പ്രാദേശിക സഭകൾ എന്നിവയുടെ കണക്കുകൾ കൂടി എടുത്താൽ 2025 ൽ 2.3 കോടി ജനങ്ങൾ പുതിയതായി കൃസ്ത്യൻ വിശ്വാസങ്ങളിലേക്ക് എത്തിയെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രധാനമായും ഇസ്ലാമിക രാജ്യങ്ങളിൽ നിന്നാണ് ക്രിസ്തുമതത്തിലേക്ക് വിശ്വാസം പ്രഖ്യാപിച്ച് എത്തുന്നത്. മനുഷ്യ സ്വാതന്ത്യവും സ്ത്രീ സ്വാതന്ത്ര്യവും വ്യക്തിത്വ സ്വാതന്ത്യവും ലോജിക്കൽ വിശ്വാസവുമാണ് ഇവരെ ക്രിസ്തുമതത്തിലേക്ക് ആകർഷിക്കുന്നത്. ഇറാനിൽ 20000 ബൈബിൾ വിതരണം ചെയ്ത ഒരു യുവതിയെ ഇസ്ലാമിക ഭരണകൂടം വെടിവച്ച് കൊന്നിരുന്നു. ഈ സംഭവം ക്രിസ്തുമതത്തിലേക്കുള്ള ഒഴുക്ക് വർധിപ്പിച്ചതായാണ് കണ്ടെത്തിയത്. ഇറാനിൽ പേര് കൊണ്ട് മാത്രം മുസ്ലിമായവരാണ് 70 ശതമാനമെന്നാണ് പുതിയ കണ്ടെത്തൽ. 54000 അധികം മസ്ജിദുകൾ അടച്ചു പൂട്ടിക്കഴിഞ്ഞതായി ഇറാനിയൻ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിലും ക്രിസ്തുമതത്തിലേക്ക് വിശ്വാസം സ്വീകരിച്ചെത്തുന്നവർ വർധിക്കുകയാണ്.

Statistics indicate an increase of over 15 million believers in the Catholic Church.

Related Stories
വിഭാഗീയതയ്ക്ക് ചെക്ക് വച്ച് ചെക്ക് റിപ്പബ്ലിക്.  കമ്യൂണിസമോ വിഭാഗീയതയോ അമിത ദേശീയതയോ പറഞ്ഞാൽ ജയിലിലാകും. മനുഷ്യാവകാശമായിരിക്കും ഇനി നിയമം.

Oct 21, 2026 11:57 AM

വിഭാഗീയതയ്ക്ക് ചെക്ക് വച്ച് ചെക്ക് റിപ്പബ്ലിക്. കമ്യൂണിസമോ വിഭാഗീയതയോ അമിത ദേശീയതയോ പറഞ്ഞാൽ ജയിലിലാകും. മനുഷ്യാവകാശമായിരിക്കും ഇനി നിയമം.

വിഭാഗീയതയ്ക്ക് ചെക്ക് വച്ച് ചെക്ക് റിപ്പബ്ലിക്. കമ്യൂണിസമോ വിഭാഗീയതയോ അമിത ദേശീയതയോ പറഞ്ഞാൽ ജയിലിലാകും. മനുഷ്യാവകാശമായിരിക്കും ഇനി...

Read More >>
ശബരിമല തീർഥാടനം : വകുപ്പുകളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാരിനെ തത്സമയം അറിയിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

Oct 21, 2026 11:07 AM

ശബരിമല തീർഥാടനം : വകുപ്പുകളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാരിനെ തത്സമയം അറിയിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

ശബരിമല തീർഥാടനം വകുപ്പുകളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാരിനെ തത്സമയം അറിയിക്കണമെന്ന് മുഖ്യമന്ത്രിയുടെ...

Read More >>
നേതാക്കളുടെ പരസ്യ പ്രസ്താവന പ്രവർത്തകർക്ക് വേദന ഉണ്ടാക്കുന്നു. നേതാക്കൾ സ്വയം നിയന്ത്രിക്കണം. ഇഡിയിൽ സിപിഎം പെട്ടുവെന്നും സണ്ണി ജോസഫ്

Oct 20, 2026 10:20 AM

നേതാക്കളുടെ പരസ്യ പ്രസ്താവന പ്രവർത്തകർക്ക് വേദന ഉണ്ടാക്കുന്നു. നേതാക്കൾ സ്വയം നിയന്ത്രിക്കണം. ഇഡിയിൽ സിപിഎം പെട്ടുവെന്നും സണ്ണി ജോസഫ്

നേതാക്കളുടെ പരസ്യ പ്രസ്താവന പ്രവർത്തകർക്ക് വേദന ഉണ്ടാക്കുന്നു. നേതാക്കൾ സ്വയം നിയന്ത്രിക്കണം. ഇഡിയിൽ സിപിഎം പെട്ടുവെന്നും സണ്ണി...

Read More >>
വിജയൻ ഇനീം കുടുങ്ങും, തോമാച്ചനും കുടുങ്ങും ജയരാജനും ടീച്ചറമ്മയുമൊക്കെ ന്യായീകരിച്ച് മടുക്കും. സിപിഎമ്മിൻ്റെ മൂട്ടിൽ തീയിട്ട് പഴയ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

Oct 19, 2026 11:10 PM

വിജയൻ ഇനീം കുടുങ്ങും, തോമാച്ചനും കുടുങ്ങും ജയരാജനും ടീച്ചറമ്മയുമൊക്കെ ന്യായീകരിച്ച് മടുക്കും. സിപിഎമ്മിൻ്റെ മൂട്ടിൽ തീയിട്ട് പഴയ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

വിജയൻ ഇനീം കുടുങ്ങും, തോമാച്ചനും കുടുങ്ങും ജയരാജനും ടീച്ചറമ്മയുമൊക്കെ ന്യായീകരിച്ച് മടുക്കും. സിപിഎമ്മിൻ്റെ മൂട്ടിൽ തീയിട്ട് പഴയ ഡിവൈഎഫ്ഐ...

Read More >>
കെഎസ്ആർടിസിയുടെ കൊറിയർ ഡോർ ടുഡോർ പദ്ധതി. സഹകരണ സംഘങ്ങൾക്ക് പങ്കാളികളാകാം

Oct 19, 2026 07:00 PM

കെഎസ്ആർടിസിയുടെ കൊറിയർ ഡോർ ടുഡോർ പദ്ധതി. സഹകരണ സംഘങ്ങൾക്ക് പങ്കാളികളാകാം

കെഎസ്ആർടിസിയുടെ കൊറിയർ ഡോർ ടുഡോർ പദ്ധതി. സഹകരണ സംഘങ്ങൾക്ക്...

Read More >>
വയോജന കേന്ദ്രം : യുവധാരയുടെ ബോർഡ് സ്ഥാപിച്ച സംഭവത്തിൽ ഒത്ത് തീർപ്പ് വ്യവസ്ഥകൾ പഞ്ചായത്ത് നേതൃത്വം ലംഘിച്ചെന്ന് ആരോപണം.

Oct 19, 2026 10:46 AM

വയോജന കേന്ദ്രം : യുവധാരയുടെ ബോർഡ് സ്ഥാപിച്ച സംഭവത്തിൽ ഒത്ത് തീർപ്പ് വ്യവസ്ഥകൾ പഞ്ചായത്ത് നേതൃത്വം ലംഘിച്ചെന്ന് ആരോപണം.

വയോജന കേന്ദ്രം യുവധാരയുടെ ബോർഡ് സ്ഥാപിച്ച സംഭവത്തിൽ ഒത്ത് തീർപ്പ് വ്യവസ്ഥകൾ പഞ്ചായത്ത് നേതൃത്വം ലംഘിച്ചെന്ന്...

Read More >>
Top Stories